ദീപ ടീച്ചർ കാറ് സ്റ്റാർട്ട് ചെയ്തപ്പോൾ ജഗൻ അമ്പരന്നു പോയി. അവൻ തിരിഞ്ഞിരുന്ന് ടീച്ചറെ നോക്കി. " ടീച്ചറെന്താ ഈ ചെയ്യുന്നേ. ഞാൻ വിചാരിച്ചു കാറിലിരുന്ന് സംസാരിക്കാൻ ആയിരിക്കുമെന്ന് "
ഒരു നിമിഷം ദീപ ടീച്ചർ നിശബ്ദയായിരുന്നു. അതിന് ശേഷം ജഗനെ നോക്കി. "ജഗൻ , എനിക്ക് സംസാരിക്കാൻ കുറച്ച് പ്രൈവസി വേണം " കലുഷിതമായ മനസ്സോടെ ദീപ കാറോടിക്കാൻ തുടങ്ങി. കുറേ ദൂരം ഓടിച്ചതിന് ശേഷം കാറ് ഒരു വലിയ വീടിന്റെ മുന്നിൽ ചെന്ന് നിന്നു. കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഒരു റിമോട്ട് എടുത്ത് ടീച്ചർ ഗേറ്റ് തുറന്നു. ജഗൻ ഒന്നും മിണ്ടാതെ എല്ലാം നോക്കി കൊണ്ട് അവിടെ ഇരുന്നു.
കാർ പോർച്ചിൽ കാർ നിർത്തിയതിന് ശേഷം ദീപ ടീച്ചർ സീറ്റ് ബെൽട്ട് ഊരി കാറിൽ നിന്നിറങ്ങി. പിന്നാലെ ജഗനും ഇറങ്ങി. ടീച്ചർ ബാഗിൽ നിന്നും കീ എടുത്ത് വാതിൽ തുറന്നു. ജഗൻ അകത്തേക്ക് കയറി. ടീച്ചർ ഉടനെ വാതിൽ അടച്ച് കുറ്റിയിട്ടു. ജഗന്റെ നേരെ തിരിഞ്ഞ ടീച്ചർ അവന്റെ കൈകളിലേക്ക് വീണു അവന്റെ മാറോടണഞ്ഞു. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. ജഗന്റെ കൈകൾ ടീച്ചറെ ചുറ്റി അവളെ ചേർത്തു പിടിച്ചു. അവന്റെ ഷർട്ട് അവളുടെ കണ്ണീരിൽ കുതിർന്നു . അല്പസമയത്തിന് ശേഷം അവൾ നേരെ നിന്നു അതിനു ശേഷം ജഗനേയും വലിച്ച് ഹാളിലേക്ക് പോയി. അവനോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു. ദീപ വേറൊരു സോഫയിൽ ഇരുന്നു. അവന്റെ അടുത്തിരിക്കാനായി അവൾക്ക് അവളെ തന്നെ വിശ്വാസമില്ലായിരുന്നു.
ജഗൻ ടീച്ചറെ നോക്കി പതിയെ സംസാരിക്കാൻ തുടങ്ങി. '' ടീച്ചറെ, എനിക്കറിയാം ടീച്ചർക്കെന്താണ് എന്നോട് സംസാരിക്കാൻ ഉള്ളതെന്ന് . " ജഗന്റെ വാക്കുകൾ കേട്ടതും ദീപ ടീച്ചർ അവനെ നോക്കി ഒന്നു തേങ്ങലടക്കി. ജഗൻ ടീച്ചറെ നോക്കി കൊണ്ട് തുടർന്നു " നമ്മൾ ചെയ്തത് ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ല, ആരെങ്കിലും കണ്ടാൽ ടീച്ചറുടെ ജോലി നഷ്ടപ്പെടും വലിയ പ്രശ്നമാവും എന്നൊക്കെയല്ലേ?" ദീപ ടീച്ചർ തല കുനിച്ച് എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ജഗനെ നോക്കാൻ അവർക്ക് ധൈര്യമില്ലാത്തതു പോലെ. ജഗൻ വീണ്ടും തുടർന്നു. " എനിക്ക് മനസ്സിലാവും ടീച്ചർ. ടീച്ചർ അങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ അതനുസരിക്കും"
Comments
Post a Comment