വൈഗ


വൈകീട്ടോടെ അച്ഛൻ പോയി. ഞാൻ ആന്റിയേയും വൈഗേച്ചിയേയും ചുറ്റി പറ്റി നടന്നു. വൈകീട്ട് ചെറിയച്ചൻ വരുമ്പോ നല്ല പുഴമീനും കൊണ്ടാണ് വന്നത്..

'' ആ കുട്ടൂസ് ഇവിടെയുണ്ടായിരുന്നോ ? ഇതെപ്പോ എത്തി?"

" ഞാൻ ഉച്ച കഴിഞ്ഞപ്പോ എത്തി ചിറ്റപ്പാ"

" നീ വന്നതേതായാലും നന്നായി. നാട്ടിലെ ഉത്സവമാ ഞാൻ ഇവരെയെങ്ങനെ തനിച്ചാക്കി പോകുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പൊ ആണൊരുത്തനായി നീ ഇവിടുള്ള സ്ഥിതിക്ക് എനിക്ക് പോകാമല്ലോ?"

എന്റെ തല അഭിമാനം കൊണ്ടുയർന്നു. ചിറ്റപ്പൻ എന്നെ നോക്കി ചിരിച്ചു.

" ശ്യാമളേ എനിക്ക് ചോറ് വെക്കണ്ടാ. ഞാൻ വീട്ടിലേക്ക് പോവുകയാ"

ആന്റി ഓടി പുറത്തേക്ക് വന്നു. " നല്ല മീനും കൊണ്ട് വന്നിട്ട് ഉണ്ണാതെ പോവുവാ "

" അതൊക്കെ കഴിക്കാൻ നിന്നാൽ ലേറ്റാവും. നീ തിന്നാനുള്ളതൊക്കെ കുട്ടൂസിന് കൊടുക്ക് . നീ കൊടുക്കുന്നതെല്ലാം അവൻ തിന്നോളും . ഇല്ലേ കുട്ടൂസേ "

" ആന്റി എന്തു തന്നാലും ഞാൻ തിന്നും " ആദ്യമായി എന്നെ ആണൊരുത്തൻ എന്നു വിളിച്ച ചിറ്റപ്പനെ ഞാനെങ്ങനെയാ സപ്പോർട്ട് ചെയ്യാതിരിക്കുന്നത്?

"കണ്ടോ ഞാൻ പറഞ്ഞില്ലേ?" ചെറിയച്ചൻ തന്റെ ബജാജ് ചേതക്കിന്റെ കീയും എടുത്ത് പോവാനിറങ്ങി.

കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ വണ്ടി സ്റ്റാർട്ടായി. മെല്ലെ വണ്ടിയും എടുത്ത് ചെറിയച്ചൻ പോകുന്നത് ഞാൻ നോക്കി നിന്നു. ആന്റി അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. 

ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു. വൈഗേച്ചി നിലത്തിരുന്ന് തേങ്ങ ചിരകുന്നു. മുകളിലേക്ക് കയറ്റി വച്ച പാവാടയുടെ അടിയിലൂടെ ചേച്ചിയുടെ വെളുത്ത  കാലുകളും തുടകളും കാണാം. ഒരു ഇളം നീല നിറത്തിലുള്ള ചേച്ചിയുടെ അടിവസ്ത്രം ഞാൻ മിന്നായം പോലെ കണ്ടു. ഞാൻ വരുന്നത് കണ്ടതും ചേച്ചി പാവാട പിടിച്ച് നേരെയിട്ടു.

ഞാനൊന്നും അറിയാത്ത ഭാവത്തിൽ അവിടെയുള്ള മേശയിൽ ചാരി നിന്നു.  അച്ഛമ്മ അതിനടുത്ത് ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

" കുട്ടൂസേ വിശക്കുന്നുണ്ടോ? ചോറിപ്പം റെഡിയാവും" ആൻറി പറഞ്ഞു.

" അത്ര വലിയ വിശപ്പൊന്നും ഇല്ലാന്റി. മെല്ലെ ആക്കിയാ മതി.''

" ശ്യാമളേച്ചീ തേങ്ങ ചിരവി വച്ചിട്ടുണ്ട്. ഇനി ഞാൻ പോട്ടേ" വൈഗേച്ചി ചോദിച്ചു

" മോളെങ്ങോട്ടാ , കറി ആയിട്ട് അച്ചൂനും കൂടി കുറച്ച് എടുത്തിട്ട് പോയാ മതി" അച്ഛമ്മയ്ക്ക് സഹോദര സ്നേഹം.

" കുട്ടൂസേ എന്നാ നീ പോയി അച്ഛനോട് പറഞ്ഞിട്ട് വാ. "

" ഞാൻ പോണോ?" ഞാൻ ചിണുങ്ങി.

"ഒന്നു പോയേച്ചും വാടാ അവർ വിഷമിക്കും"

" എനിക്ക് വയ്യ വൈഗേച്ചീ "

പെട്ടെന്ന് വൈഗേച്ചിയുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു.  എന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി.

" ശരി ഞാൻ പോകാം പക്ഷേ ഒരു കാര്യം?"

" എന്താ?" വൈഗേച്ചി ഗമയോടെ ചോദിച്ചു.

" ആ വലിയ മീനിന്റെ തല എനിക്ക് വേണം"

എല്ലാവരും ചിരിച്ചു. ഞാൻ മറുപടിക്ക് കാത്ത് നിൽക്കാതെ അച്ഛമ്മാമന്റെ അടുത്തേക്ക് ഓടി. 

ഞാൻ അവിടെ ചെല്ലുമ്പോ അച്ഛമ്മാമൻ ഭാഗവതം വായിച്ചോണ്ടിരിക്കുകയായിരുന്നു. ഞാൻ ഓടി വരുന്നത് കണ്ട് അദ്ദേഹം ഞെട്ടി പിടഞ്ഞെഴുനേറ്റു.

"എന്താ മോനേ എന്തു പറ്റി " അദ്ദേഹം ഭയവിഹ്വലതയോടെ ചോദിച്ചു .

Comments

Popular posts from this blog

സജീന

അ ഭി 4