Posts

Showing posts from December, 2017

വൈഗ

വൈകീട്ടോടെ അച്ഛൻ പോയി. ഞാൻ ആന്റിയേയും വൈഗേച്ചിയേയും ചുറ്റി പറ്റി നടന്നു. വൈകീട്ട് ചെറിയച്ചൻ വരുമ്പോ നല്ല പുഴമീനും കൊണ്ടാണ് വന്നത്.. '' ആ കുട്ടൂസ് ഇവിടെയുണ്ടായിരുന്നോ ? ഇതെപ്പോ എത്തി?" " ഞാൻ ഉച്ച കഴിഞ്ഞപ്പോ എത്തി ചിറ്റപ്പാ" " നീ വന്നതേതായാലും നന്നായി. നാട്ടിലെ ഉത്സവമാ ഞാൻ ഇവരെയെങ്ങനെ തനിച്ചാക്കി പോകുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പൊ ആണൊരുത്തനായി നീ ഇവിടുള്ള സ്ഥിതിക്ക് എനിക്ക് പോകാമല്ലോ?" എന്റെ തല അഭിമാനം കൊണ്ടുയർന്നു. ചിറ്റപ്പൻ എന്നെ നോക്കി ചിരിച്ചു. " ശ്യാമളേ എനിക്ക് ചോറ് വെക്കണ്ടാ. ഞാൻ വീട്ടിലേക്ക് പോവുകയാ" ആന്റി ഓടി പുറത്തേക്ക് വന്നു. " നല്ല മീനും കൊണ്ട് വന്നിട്ട് ഉണ്ണാതെ പോവുവാ " " അതൊക്കെ കഴിക്കാൻ നിന്നാൽ ലേറ്റാവും. നീ തിന്നാനുള്ളതൊക്കെ കുട്ടൂസിന് കൊടുക്ക് . നീ കൊടുക്കുന്നതെല്ലാം അവൻ തിന്നോളും . ഇല്ലേ കുട്ടൂസേ " " ആന്റി എന്തു തന്നാലും ഞാൻ തിന്നും " ആദ്യമായി എന്നെ ആണൊരുത്തൻ എന്നു വിളിച്ച ചിറ്റപ്പനെ ഞാനെങ്ങനെയാ സപ്പോർട്ട് ചെയ്യാതിരിക്കുന്നത്? "കണ്ടോ ഞാൻ പറഞ്ഞില്ലേ?" ചെറിയച്ചൻ തന്റെ ബജ